റിയാദില്‍നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നും അമ്പതോളം യാത്രക്കാര്‍ പുറത്ത്

Posted on: June 2, 2019 11:31 pm | Last updated: June 3, 2019 at 10:23 am

റിയാദ്: റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് പോയ സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നും അമ്പതോളം യാത്രക്കാര്‍ പുറത്തായി. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് വിമാനം പുറപ്പെട്ടത്. ലഗേജ് ചെക്ക് ഇന്‍ ചെയ്യാന്‍ വരി നില്‍ക്കവെയാണ് പോകാനാകില്ലെന്ന കാര്യം യാത്രക്കാരെ അറിയിക്കുന്നത്‌

ജിദ്ദയില്‍നിന്നുമെത്തിയ ഉംറ തീര്‍ഥാടകരുടെ ആധിക്യത്തെത്തുടര്‍ന്നാണ് റിയാദില്‍നിന്നും ടിക്കറ്റെടുത്ത ഇത്രയും യാത്രക്കാര്‍ ഓഫ് ലോഡാകാന്‍ കാരണമെന്നാണ് അറിയുന്നത്. പെരുന്നാളിന് മുമ്പ് നാട്ടിലെത്താനായി വലിയ തുക ചിലവഴിച്ച് ടിക്കറ്റെടുത്തവരാണ് പെരുവഴിയിലായത്. നാലാം തിയ്യതി പുറപ്പെടേണ്ട വിമാനത്തില്‍ ഇവര്‍ക്ക് ബോഡിങ് പാസ് നല്‍കിയിട്ടുണ്ടെങ്കിലും അന്ന് പെരുന്നാളാണെങ്കില്‍ ആഘോഷത്തില്‍ പങ്കെടുക്കാനാകില്ലെന്ന സങ്കടത്തിലാണ് യാത്രക്കാര്‍.