Connect with us

National

ഹൈദരാബാദ് ഭീകരരുടെ താവളമെന്ന പരാമര്‍ശം;സഹമന്ത്രിയെ താക്കീത് ചെയ്ത് അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി:വിവാദ പരാമര്‍ശത്തില്‍ സഹമന്ത്രിയെ താക്കീത് ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരരുടെ സുരക്ഷിത താവളമാണ് ഹൈദരാബാദ് എന്ന ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിയുടെ പരാമര്‍ശമാണ് ചുമതതലയേറ്റ ദിവസം തന്നെ അമിത് ഷായെ നടപടിക്ക് പ്രേരിപ്പിച്ചത്. ഹൈദരാബാദില്‍ വലിയ തോതില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നെന്ന് ശനിയാഴ്ച രാവിലെ ജി കിഷന്‍ റെഡ്ഡി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

ഇന്ത്യയിലെ ചില സ്ഥലങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഭോപ്പാലിലോ ബംഗളൂരുവിലോ ഒരു ഭീകരാക്രമണം അരങ്ങേറിയാല്‍ അതിന്റെ അന്വേഷണം ചെന്നെത്തുക ഹൈദരാബാദിലാണ്. സംസ്ഥാന പോലീസും കേന്ദ്ര അന്വേഷണ ഏജന്‍സിയും രണ്ടും മൂന്നും മാസങ്ങള്‍ കൂടുമ്പോള്‍ ഇവിടെനിന്നു നിരവധി ഭീകരരെയാണ് അറസ്റ്റു ചെയ്യുന്നതെന്നു കിഷന്‍ റെഡ്ഡി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഹൈദരാബാദ് ലോക്‌സഭാ എംപി അസദുദ്ദീന്‍ ഉവൈസി ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് കിഷന്റെ പരാമര്‍ശം വിവാദമായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഏത് അന്വേഷണ ഏജന്‍സിയാണ് ഹൈദരാബാദ് ഭീകരവാദത്തിനു സുരക്ഷിത ഇടമാണെന്നു പറഞ്ഞിട്ടുള്ളതെന്ന് ഉവൈസി ചോദിച്ചു. ഇത്തരത്തിലുള്ള പരാമര്‍ശം തീര്‍ത്തും നിരാശാജനകമാണെന്നും ഉവൈസി പറഞ്ഞു

Latest