റെക്കോര്‍ഡ് ബുക്കിലിടം നേടി കരുണരത്‌നെ

Posted on: June 1, 2019 6:04 pm | Last updated: June 2, 2019 at 12:15 pm


കാര്‍ഡിഫ്: ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ബാറ്റിംഗില്‍ തന്റെ ടീം തര്‍കര്‍ന്നടിഞ്ഞപ്പോള്‍ അര്‍ദ്ധ സെഞ്ചുറിയുമായി ഒരറ്റത്ത് പിടിച്ചു നിന്ന ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ റെക്കോര്‍ഡ് ബുക്കിലിടം പിടിച്ചു.

1999ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വെസ്റ്റിന്‍ഡീസ് താരം റിഡ്ലി ജേക്കബ്‌സിനു (49*) ശേഷം ഏകദിന ലോകകപ്പില്‍ ഓപ്പണറായിറങ്ങി പുറത്താകാതെ നില്‍ക്കുന്ന ഏക താരമായി കരുണരത്‌നെ.

ഒരറ്റത്ത് പിടിച്ചു നിന്നെങ്കിലും മുഴുവന്‍ സഹതാരങ്ങളുടെയും വിക്കറ്റുകള്‍ കണ്ടു നില്‍ക്കാനെ കരുണരത്‌നക്ക് കഴിഞ്ഞുള്ളൂ. ഓപണറായി ഇറങ്ങിയ കരുണരത്‌നെ84 പന്തില്‍ 52 റണ്‍സ് നേടി ലങ്കന്‍ നിരയിലെ ടോപ്‌സ്‌കോററായി.