ജയിച്ച് തുടങ്ങാൻ ആസ്‌ത്രേലിയ ഇന്നിറങ്ങുന്നു

Posted on: June 1, 2019 1:17 pm | Last updated: June 1, 2019 at 1:17 pm


നോട്ടിംഗ്ഹാം: അത്ഭുതങ്ങളൊന്നും സംഭവിച്ചിട്ടില്ലെങ്കിൽ ഇന്നത്തെ മത്സരം ആസ്‌ത്രേലിയക്കുള്ളതാണ്. ദുർബലരായ അഫ്ഗാനിസ്ഥാനേക്കാൾ എല്ലാ നിലക്കും മേൽക്കൈയുള്ളത് ആസ്‌ത്രേലിയക്ക് തന്നെയാണ്. ക്രിക്കറ്റ് വിദഗ്ധർ വിജയ സാധ്യത 90 ശതമാനം ആസ്‌ത്രേലിയക്കും പത്ത് ശതമാനം അഫ്ഗാനിസ്ഥാനും നൽകുന്നു. അട്ടിമറികളിലൂടെ പ്രസിദ്ധിയാർജിച്ച അഫ്ഗാനിസ്ഥാൻ, ഈ പ്രതീക്ഷയിലാകും അവരുടെ രണ്ടാമത്തെ ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്.
എന്നാൽ, മികച്ച തുടക്കം കുറിച്ച് വരവ് അറിയിക്കാൻ തന്നെയാണ് ആസ്‌ത്രേലിയൻ ടീമിന്റെ ശ്രമം. ബൗളിംഗ് റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റെ റാശിദ് ഖാൻ മാത്രമാണ് ആസ്‌ത്രേലിയക്ക് മുന്നിലുള്ള പേടിസ്വപ്‌നം. 20കാരനായ ഈ മാസ്മരിക ബോളർക്ക് മുന്നിൽ വീണത് കരുത്തരായ നിരവധി ബാറ്റ്‌സ്മാന്മാർ.

സാധ്യതാ ടീം

അഫ്ഗാനിസ്ഥാൻ: ഗുൽബാദിൻ നാഇബ് (ക്യാപ്റ്റൻ), മുഹമ്മദ് ശഹ്‌സാദ് (വിക്കറ്റ് കീപ്പർ), നൂർ അലി സദ്‌റാൻ, ഹസ്‌റത്തുല്ല സാസായ്, റഹ്മത്ത് ഷാ, അസ്ഗർ അഫ്ഗാൻ, ഹശ്മത്തുല്ല ശാഹിദി, നജീബുല്ല സദ്‌റാൻ, സമീഉല്ലാഹ് ശിൻവാരി, മുഹമ്മദ് നബി, റാശിദ് ഖാൻ, റൗളത്ത് സദ്‌റാൻ, അഫ്താബ് ആലം, ഹാമിദ് ഹസൻ, മുജീബുർറഹ്മാൻ.

ആസ്‌ത്രേലിയ: ആറോൺ ഫിഞ്ച് (ക്യാപ്റ്റൻ), ഡേവിഡ് വാർണർ, ഉസ്മാൻ ഖാജ, സ്റ്റീവ് സ്മിത്ത്, ഷോൺ മാർഷ്, അലക്‌സ് കാറെയ് (വിക്കറ്റ് കീപ്പർ), മാർകസ് സ്റ്റോണിസ്, ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചെൽ സ്റ്റാർക്, കാനെ റിച്ചാർട്‌സൺ, പാറ്റ് കുമ്മിൻസ്, ജെയ്‌സൺ ബെഹ്‌റെൻഡോർഫ്, നതാൻ കോൽട്ടർ നൈലെ, ആദം സാംപ, നതാൻ ലിയോൺ.