Connect with us

National

ബി ജെ പി എം എല്‍ എയുടെ സ്‌കൂളില്‍ ആയുധ പരിശീലനം: ഡി വൈ എഫ് എ പരാതിയില്‍ പോലീസ് അന്വേഷണം

Published

|

Last Updated

മുംബൈ: വിദ്യാര്‍ഥികളുടെ മനസ്സില്‍ അക്രമ വാസനകള്‍ കുത്തിനിറക്കുക എന്ന ലക്ഷ്യവുമായി മഹാരാഷ്ട്രയില്‍ ബി ജെ പി എം എല്‍ എയുടെ നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ബജ്‌റംഗ്ദളിന്റെ ആയുധ പരിശീലനം. നരേന്ദ്ര മേത്ത എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള താനെയിലെ മിരാ റോഡിലുള്ള സെവന്‍ ഇലവന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം. സ്‌കൂളില്‍ നടക്കുന്ന പരിശീലനത്തിന്റെ ചിത്രങ്ങളുമായി ഡി വൈ എഫ് ഐ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തോക്ക് അടക്കമുള്ള മാരകായുധങ്ങളുമായാണ് പരിശീലനം.
പ്രകാശ് ഗുപ്തയെന്ന വ്യക്തി സമൂഹമാധ്യമങ്ങളില്‍ പരിശീലനത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

14 വയസില്‍ താഴെയുള്ള കുട്ടികളടക്കം നിരവധി പേര്‍ക്കാണ് പരിശീലനം നല്‍കിയിരുന്നത്. തോക്കുപയോഗിക്കുന്നതിനുള്ള ലൈസന്‍സും മറ്റ് രേഖകളും തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. രാജ്യത്ത് കലാപം ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളില്‍ ശക്തായ നടപടി വേണമെന്നാണ് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

Latest