സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനാഗ്രഹം പങ്കുവെച്ച് കൃഷ്ണന്‍കുട്ടിയും ശ്രേയാംസ് കുമാറും

Posted on: June 1, 2019 12:45 pm | Last updated: June 1, 2019 at 3:19 pm

കോഴിക്കോട്: സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ദേശീയതലത്തില്‍ ഒന്നിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് മന്ത്രിയും ജെ ഡി എസ് സംസ്ഥാന അധ്യക്ഷനുമായ കെ കൃഷ്ണന്‍കുട്ടി.

ചിഹ്നത്തിന്റെയും മറ്റും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണിപ്പോള്‍ ഒന്നിക്കുന്നതില്‍ തടസ്സമായുള്ളത്. വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ല. ആരും പരസ്പരം ശത്രുക്കളല്ല. അഖിലേഷ് യാദവുമായടക്കം ചര്‍ച്ചകള്‍ നടക്കുകയാണെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു.

എന്നാല്‍ ജെ ഡി എസിന് എപ്പോള്‍ വേണമെങ്കിലും എല്‍ ജെ ഡിയില്‍ ലയിക്കാമെന്ന് സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. വലിയ പാര്‍ട്ടികളില്‍ ചെറിയ പാര്‍ട്ടികള്‍ ലയിക്കുന്നതാണ് പതിവ്. സംസ്ഥാന തലത്തിലെ ലയനം എന്നതിലുപരി ദേശീയ തലത്തില്‍ വിശാലമായ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം വേണമെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.