Connect with us

National

പ്രധാനമന്ത്രിയുടെ ആദ്യ ഉത്തരവ് രാജ്യത്തിനായി ജീവത്യാഗം ചെയ്തവരുടെ മക്കള്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ നരേന്ദ്ര മോദി ഒപ്പുവച്ച ആദ്യത്തെ ഉത്തരവ് വീരമൃത്യുവരിച്ച ജവാന്‍മാരുടെ മക്കള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിക്കാന്‍. സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ സുപ്രധാന മാറ്റങ്ങള്‍ക്ക് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു.

പെണ്‍കുട്ടികള്‍ക്ക് 2250 രൂപയും ആണ്‍കുട്ടികള്‍ക്ക് 2000 രൂപയുമായിരുന്നു നല്‍കി വന്നിരുന്നത്. ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്ക് 3000 രൂപയും ആണ്‍കുട്ടികള്‍ക്ക് 2500 രൂപയുമാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക.തീവ്രവാദികളുടെയോ, നക്‌സലുകളുടെയോ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോലീസുകാരുടെ ആശ്രിതര്‍ക്കുള്ള തുകയിലും 500 രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തം സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടിയാണ് ആദ്യ തിരൂമാനമെന്ന് പ്രധാമന്ത്രി ട്വിറ്ററില്‍ ആറിയിച്ചു.

Latest