Connect with us

Editors Pick

പ്രതികൂല സാഹചര്യത്തില്‍ രാഹുലിന്റെ നേതൃത്വം അനിവാര്യം ; രാജി സന്നദ്ധത കോണ്‍ഗ്രസ് തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധത കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളി. പ്രതികൂല സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിക്ക് അനിവാര്യമാണ്. കോണ്‍ഗ്രസിന്റെ സമൂല പുനഃസംഘടനയ്ക്ക് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. ക്രിയാത്മക പ്രതിപക്ഷമായി കോണ്‍ഗ്രസ് തുടരും. ഐകകണ്‌ഠ്യേനയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജി സന്നദ്ധത വര്‍ക്കിങ് കമ്മിറ്റി തള്ളിയതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ദാരുണമായിരുന്നെന്നത് അംഗീകരിക്കാനാകില്ലെന്ന് എകെ ആന്റണി വ്യക്തമാക്കി. ഞങ്ങള്‍ക്കു പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. പാര്‍ട്ടി ഇക്കാര്യം വിശദമായിത്തന്നെ ചര്‍ച്ച ചെയ്യും. ഇപ്പോള്‍ പൊതുവായ ചര്‍ച്ചകള്‍ മാത്രമാണു നടന്നിട്ടുള്ളതെന്നും ഒരു ചോദ്യത്തിന് മറുപടിയായി ആന്റണിപറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ കനത്ത പരാജയത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജിക്കൊരുങ്ങിയത്. സോണിയ അടക്കമുള്ള നേതാക്കളെ രാഹുല്‍ നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നു. സോണിയ അടക്കമുള്ളവര്‍ എതിര്‍ത്തിട്ടും രാഹുല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. പ്രവര്‍ത്തക സമതി യോഗത്തിലും ഇക്കാര്യം രാഹുല്‍ അറിയിച്ചെങ്കിലും എല്ലാ നേതാക്കളും രാജി തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു.