Connect with us

Kerala

16-ാം ലോക്‌സഭ രാഷ്ട്രപതി പിരിച്ചുവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 16-ാം ലോക്‌സഭ രാഷ്ട്രപ്രതി രാംനാഥ് കോവിന്ദ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി മോദിയുടെ രാജിക്കത്ത് രാഷ്ട്രപതി സ്വീകരിച്ചു. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് പൂര്‍ത്തിയായി പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ഭാഗമായാണ് നിലവിലെ ലോക്‌സഭ പിരിച്ചുവിട്ടത്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനുള്ള നടപടികള്‍ ഇതോടെ തുടങ്ങി. ഇന്ന് വൈകിട്ട് ചേരുന്ന ബി ജെ പിയുടെ എം പിമാരുടെ യോഗം മോദിയെ നേതാവായി തിരഞ്ഞെടുക്കും. വൈകിട്ട് തന്നെ രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്ന മോദി എം പിമാരുടെപിന്തുണയുള്ള കത്ത് കൈമാറി പുതിയ സര്‍ക്കാര്‍ രൂപവത്ക്കരണത്തിനുള്ള അവകാശവാദം ഉന്നയിക്കും.
തടര്‍ന്ന് തൊട്ടതുത്ത ദിവസങ്ങളില്‍ തന്നെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി ലോകനേതാക്കള്‍ മോദി വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

---- facebook comment plugin here -----

Latest