കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി

Posted on: May 23, 2019 6:42 pm | Last updated: May 23, 2019 at 9:51 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചു.

ഇക്കാര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ രാജി സന്നദ്ധത മുതിര്‍ന്ന നേതാക്കാള്‍ അംഗീകരിച്ചില്ലെന്നാണ് അറിയുന്നത്.