കര്‍ണാടകയില്‍ ബി ജെ പിക്ക് വന്‍ മുന്നേറ്റം; ജെ ഡി എസും കോണ്‍ഗ്രസും തകര്‍ച്ചയിലേക്ക്

Posted on: May 23, 2019 10:30 am | Last updated: May 23, 2019 at 5:58 pm

ബെംഗളൂരു: കര്‍ണാടകയില്‍ ദേശീയ തിരഞ്ഞെടുപ്പില്‍ വലിയ ലീഡ് നേടി ബി ജെ പി. സംസ്ഥാനത്ത് ആകെയുള്ള 28 സീറ്റുകളില്‍ 23ലും ബി ജെ പി മുന്നേറുകയാണ്. അഞ്ചെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസും ജനതാദള്‍ എസും ലീഡ് ചെയ്യുന്നത്.

മാസങ്ങളായി ആഭ്യന്തര പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കോണ്‍ഗ്രസും ജെ ഡി എസും വളരെ മോശം പ്രകടനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്.