Connect with us

Kozhikode

സമസ്ത: മദ്റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2019 ഏപ്രില്‍ 27,28 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 98.87% പേര്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി.
അഞ്ചാം തരത്തില്‍ 2251 വിദ്യാര്‍ഥികള്‍ A++ ഉം , 1758 വിദ്യാര്‍ത്ഥികള്‍ A+, 4210 വിദ്യാര്‍ത്ഥികള്‍ A ഗ്രേഡും നേടി, ഏഴാം തരത്തില്‍ 1878 വിദ്യാര്‍ഥികള്‍ A++ ഉം, 1642 വിദ്യാര്‍ഥികള്‍ A+ ഉം, 3127 വിദ്യാര്‍ത്ഥികള്‍ A ഗ്രേഡും കരസ്ഥമാക്കി, പത്താം തരത്തില്‍ 998 വിദ്യാര്‍ത്ഥികള്‍ A++ ഉം, 828 വിദ്യാര്‍ഥികള്‍ A+ ഉം, 1535 വിദ്യാര്‍ഥികള്‍ A ഗ്രേഡും നേടി, പന്ത്രണ്ടാം തരത്തില്‍ 268 വിദ്യാര്‍ത്ഥികള്‍ A++ ഉം, 351 വിദ്യാര്‍ത്ഥികള്‍ A+ ഉം , 942 വിദ്യാര്‍ഥികള്‍ A ഗ്രേഡും നേടി.
കൂടുതല്‍ കുട്ടികളെ പരീക്ഷയില്‍ പങ്കെടുപ്പിച്ച മദ്റസകള്‍ 1. എറണാകുളം ജില്ലയിലെ കൊച്ചി റെയിഞ്ചിലെ അല്‍ മദ്റസത്തുന്നൂരിയ്യ ഫോര്‍ട്ടു കൊച്ചി മട്ടാഞ്ചേരി (186 കുട്ടികള്‍) 2.മര്‍കസ് അബ്ദുറഹ്മാന്‍ ഇബ്നു ഔഫ് മൈസലോണ്‍ ഷാര്‍ജ (135 കുട്ടികള്‍) 3. മര്‍കസ്സുസ്സഖാഫത്തി സ്സുന്നിയ്യ അല്‍ ഇസ്ലാമിയ്യ അബൂഹൈല്‍ യു.എ.ഇ (132 കുട്ടികള്‍) തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്റസ ദോഹ ഖത്തര്‍ 129 കുട്ടികള്‍ എന്നീ മദ്റസകളാണ്.

പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്സൈറ്റില്‍ (www.samastha.in) ലഭ്യമാണ്. മദ്റസകളുടെ റിസല്‍റ്റ് www.samastha.in ല്‍ Public Exam 2019 ലിങ്കില്‍ യൂസര്‍നെയിം, പാസ്വേര്‍ഡ് എന്‍റര്‍ ചെയ്ത് Result ലിങ്കില്‍ ക്ലാസ് ക്രമത്തില്‍ ലഭിക്കുന്നതാണ്.

വിദ്യാര്‍ഥികളെയും, മുഅല്ലിംകളെയും, രക്ഷിതാക്കളെയും, മാനേജ്മെന്‍റ് ഭാരവാഹികളെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പരീക്ഷാ വിഭാഗം ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ് എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
പുനര്‍ മുല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ 01 മുതല്‍ 15 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

Latest