ജംബോ 747 ന് കരിപ്പൂരില്‍ ഇറങ്ങാന്‍ അനുമതി:ഐ സി എഫ് സ്വാഗതം ചെയ്തു

Posted on: May 18, 2019 8:56 pm | Last updated: May 18, 2019 at 8:56 pm

ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിന് വലിയ ഉത്തേജനം നല്‍കുന്നതാണ് ബോയിങ് 747 വിമാനങ്ങളെ ഉപയോഗിച്ചു സര്‍വീസ് നടത്തുന്നതിനുള്ള അനുമതി. കോഴിക്കോട് വിമാനത്താവളത്തോടുള്ള അധികൃതരുടെ അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭം നേരത്തെ നടത്തിയതിന്റെ വിജയമാണ് ഈ നേട്ടവും. മലബാറിനോടും കോഴിക്കോട് വിമാനത്താവളത്തോടും അധികൃതര്‍ കാണിച്ച അവഗണക്കെതിരെഎസ് വൈ എസ് നേരത്തെ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചിരുന്നു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് വലിയ പ്രയോജനം ചെയ്യുന്ന ബോയിങ് 747 വിമാനങ്ങള്‍ക്കുള്ള അനുമതിയെ ഐ സി എഫ് സ്വാഗതം ചെയ്തു ‘കരിപ്പൂരിന്റെ ചിറകരിയരുത്’ സമരത്തിന് നേതൃത്വം നല്‍കിയ എം ഡി. എഫ് ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളെയും ഐ സി എഫ് അഭിനന്ദിക്കുന്നു. ഇത്തരം ജനകീയ സമരങ്ങള്‍ക്ക് ഐ സി എഫിന്റെ സഹായങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.

സയ്യിദ് ഹബീബ് അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിസാര്‍ കാട്ടില്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ അന്‍വരി, സലിം പാലച്ചിറ, ബശീര്‍ ഉള്ളണം, മുജീബ് എ ആര്‍ നഗര്‍, ഇബ്രാഹിം സഖഫി എരുവട്ടി, സംബന്ധിച്ചു, ബഷീര്‍ എറണാകുളം സ്വാഗതവും സിറാജ് കുറ്റ്യാടി നന്ദിയും പറഞ്ഞു.