സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമക്ക് സഊദി മന്ത്രി സഭയുടെ അംഗീകാരം

Posted on: May 15, 2019 8:04 pm | Last updated: May 15, 2019 at 8:04 pm

സഊദിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന പുതിയ സ്‌പെഷ്യല്‍ പ്രിവിലേജ് ഇഖാമ പദ്ധതിക്ക് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ അംഗീകാരം നല്‍കി .

സഊദിയില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പില്‍ വരുതുന്നത് .കൂടാതെ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ഇത് വഴി ലഭിക്കും. മന്ത്രിസഭ രൂപീകരിച്ച പ്രത്യേക ഉപസമിതിയുമായി കൂടിയാലോചിച്ചാണ് നടപ്പില്‍ വരുത്തുക .നേരത്തെ ശൂറ കൗണ്‍സിലും പുതിയ ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു.