Connect with us

National

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഇനി ക്രൊയേഷ്യന്‍ മുന്‍ താരം ഇഗോര്‍ സ്റ്റിമാക് പരീശിലിപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ ഫുട്‌ബോള്‍ ടീമിനെ ഇനി ക്രൊയേഷ്യയുടെ മുന്‍ താരം ഇഗോര്‍ സ്റ്റിമാക്ക് പരിശീലിപ്പിക്കും. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഒഴിവായതിനെ തുടര്‍ന്നാണ് ക്രൊയേഷ്യക്കു വേണ്ടി ലോകകപ്പ് കളിച്ചിട്ടുള്ള സ്റ്റിമാക്കിനെ പരിശീലകനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്) നിയമിച്ചത്. രണ്ടു വര്‍ഷത്തേക്കാണ് 51കാരനായ സ്റ്റിമാകിന്റെ നിയമനം.

എ എഫ് സി ഏഷ്യന്‍ കപ്പിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ജനുവരിയില്‍ കോണ്‍സ്റ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞ ശേഷം പരിശീലകനില്ലാത്ത അവസ്ഥയിലായിരുന്നു ദേശീയ ടീം.

എ ഐ എഫ് എഫ് ആസ്ഥാനത്തു നടന്ന അഭിമുഖങ്ങള്‍ക്കും നീണ്ട ചര്‍ച്ചകള്‍ക്കും ശേഷം സാങ്കേതിക കമ്മിറ്റിയാണ് സ്റ്റിമാക്കിന്റെ പേര് നിര്‍ദേശിച്ചത്. ഇതിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കുകയായിരുന്നു.
1998ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യന്‍ ടീമില്‍ അംഗമായിരുന്നു സ്റ്റിമാക്. പരിശീലനത്തില്‍ അദ്ദേഹത്തിന്‌ 18 വര്‍ഷത്തെ അനുഭവ പരിചയമുണ്ട്.

Latest