ഒടുവില്‍ ഉയരം തോറ്റു !

Posted on: May 15, 2019 12:42 pm | Last updated: May 15, 2019 at 12:42 pm

മിലാന്‍: ഇറ്റാലിയന്‍ സീരിസ് എയില്‍ എ എസ് റോമയും യുവെന്റസും തമ്മിലുള്ള വാശിപ്പോരില്‍ കൊമ്പുകോര്‍ത്തത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അലസാന്‍ഡ്രോ ഫ്‌ളോറെന്‍സിയും. ഒടുവില്‍ ജയിച്ചത് റോമയുടെ ആദ്യ ഗോള്‍ നേടി ഹീറോ ആയ ഫ്‌ളോറെന്‍സി. അമ്പത്തെട്ടാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോയും ഫ്‌ളോറെന്‍സിയും തമ്മില്‍ വാക്കേറ്റമുണ്ടായത്. കുള്ളനായ ഫ്‌ളോറെന്‍സിയോട് തന്നോട് തര്‍ക്കിക്കാന്‍ വരേണ്ടെന്ന യുവെന്റസ് സൂപ്പര്‍ താരത്തിന്റെ ആംഗ്യഭാഷ വിവാദമായി.

രണ്ട് ടീമിലെയും കളിക്കാര്‍ മധ്യസ്ഥത പാലിച്ചതോടെയാണ് തര്‍ക്കം ഒതുങ്ങിയത്. മത്സരത്തിലുടനീളം ക്രിസ്റ്റിയാനോയെ വിടാതെ മാര്‍ക്ക് ചെയ്ത ഫ്‌ളോറെന്‍സി പലപ്പോഴും സൂപ്പര്‍ സ്‌ട്രൈക്കറെ അസ്വസ്ഥനാക്കി. കളിക്കിടെ രണ്ട് പേരും ചെറിയ തോതില്‍ വാക്കേറ്റമുണ്ടായി. ക്രിസ്റ്റിയാനോയെ പ്രകോപിപ്പിച്ചു കൊണ്ടിരുന്ന റോമ ഡിഫന്‍ഡര്‍ ഒടുവില്‍ അതില്‍ വിജയിക്കുകയും ചെയ്തു. നിലവിട്ട ക്രിസ്റ്റ്യാനോക്ക് പിന്നീട് മത്സരത്തില്‍ താളം കണ്ടെത്താനും സാധിച്ചില്ല. മത്സരം 2-0ന് റോമ ജയിച്ചു.