കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Posted on: May 15, 2019 12:24 pm | Last updated: May 15, 2019 at 12:24 pm


കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന് കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ ആന്റ്ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 10 വരെ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനൽ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കേരള ഗവൺമെന്റ് അംഗീകാരമുള്ള മുഴുവൻ സമയ കോഴ്‌സിന്റെ കാലാവധി ഒരു വർഷമാണ്.

പ്രായം 2019 ജൂൺ ഒന്നിന് 30 വയസ്സ് കവിയരുത്. അപേക്ഷാ ഫീസ് 300/-രൂപ. അപേക്ഷാഫോറം പ്രസ്സ് ക്ലബിൽ നേരിട്ട് ഫീസടച്ച് വാങ്ങാം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ നിന്ന് (www.icjcalicut.com) ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം, കോഴിക്കോട് എന്ന പേരിൽ എടുത്ത 300/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഒപ്പം അയക്കണം. യോഗ്യതാ സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോൺ: 9447777710, 0495 2727869, 2721860. ഇമെയിൽ: [email protected]