രാജസ്ഥാനിലെ യതീമുകൾക്ക് ത്വയ്ബ ഹെറിറ്റേജിന്റെ കൈത്താങ്ങ്

Posted on: May 15, 2019 12:21 pm | Last updated: May 15, 2019 at 12:21 pm

അൽവാർ: രാജസ്ഥാനിലെ അനാഥരായ കുട്ടികളെ സംരക്ഷിക്കാൻ പദ്ധതിയൊരുക്കി ത്വയ്ബ ഹെറിറ്റേജ് ഫൗണ്ടേഷൻ. പദ്ധതിയുടെ ഭാഗമായി അൽവാർ ജില്ലയിലെ കാക്‌റാളി ഗ്രാമത്തിലെ സഹോദരങ്ങളായ യതീംകുട്ടികൾക്ക് സഹായ ധനം കൈമാറി. അൽവാർ ഖാസി ഉമർ അശ്ഫാക്കി, ത്വയ്ബ ഹെറിറ്റേജ് ഡയറക്ടർ ഷാഫി നൂറാനി എന്നിവരുടെ നേതൃത്വത്തിലാണ് യതീംകുട്ടികളെ സന്ദർശിച്ചത്.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിൽ നിൽക്കുന്ന ജില്ലയാണ് അൽവാർ. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസമുൾപ്പെടെയുള്ള ആവശ്യങ്ങൾ ഏറ്റെടുക്കാനും ത്വയ്ബ ഹെറിറ്റേജിന് പദ്ധതിയുണ്ട്.