Connect with us

Kerala

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യക്ക് പിന്നില്‍ കുടുംബ പ്രശ്‌നമെന്നും സംശയം

Published

|

Last Updated

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ആത്മഹത്യക്ക് പിന്നില്‍ കുടുംബ പ്രശ്‌നമെന്ന് കുറിപ്പ്. മരിച്ച ലേഖയാണ് ഭര്‍ത്താവിനെയും അവരുടെ ബന്ധുക്കളെയും പഴിച്ച് കത്ത് എഴുതിവെച്ചത്. ലേഖയും മകള്‍ വൈഷ്ണവിയും കൊല്ലപ്പെട്ട വീട്ടില്‍ നടത്തിയ പരിശോധനയിലാണ് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

ലേഖയുടെ പേരില്‍ എഴുതിയ കത്താണ് കേസ് അന്വേഷിക്കുന്ന ഡി െൈവ എസ് പിയും സംഘത്തിനും ലഭിച്ചത്. എന്റെയും എന്റെ മകളുടെയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മയും ബന്ധുവുമാണ്. ബേങ്കിന്റെ ഭാഗത്ത് നിന്ന് കടം ഉള്ളതിനാല്‍ ജീവിതം വലിയ ദുരതത്തിലാണ് കടന്ന് പോകുന്നത്. ഇത് പരിഹരിക്കുന്നതില്‍ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ല. വീടും പുരയിടവും വിറ്റ് കടം വീട്ടുന്നില്‍ ഭര്‍ത്താവിന്റെ അമ്മ തടസ്സം നിന്നു. ഇത് സംബന്ധിച്ച് പല തവണ താനും മോളും ആവശ്യപ്പെട്ടിട്ടും വസ്തു വില്‍ക്കാന്‍ ഇവര്‍ സമ്മതിച്ചില്ല. തന്നെയും മകളെയുംക്കുറിച്ച് അപവാദം പറഞ്ഞു. ജപ്തിയുടെ അടുത്ത് എത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവുമുണ്ടായില്ലെന്നും കത്തില്‍ പറയുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ തന്നെ പീഡിപ്പിച്ചിരുന്നു. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ശ്രമിച്ചതായും കുറിപ്പിലുണ്ട്.

ആത്മഹത്യാ കുറിപ്പ് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന വേണമെന്ന് പോലീസ് അറിയിച്ചു. കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെ പോലീസ് ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യാനായി ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍ ബേങ്കുകളുടെ ഭാഗത്ത് നിന്നുണ്ടായ ഭീഷണയും അന്വേഷണ പരിധിയിലുണ്ടാകും.

Latest