ചൂര്‍ണിക്കര ഭൂമി തട്ടിപ്പ്: വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും

Posted on: May 15, 2019 10:19 am | Last updated: May 15, 2019 at 12:30 pm

തിരുവനന്തപുരം: ചൂര്‍ണിക്കരയില്‍ വ്യാജരേഖ ചമച്ച് ഭൂമി നികത്താന്‍ ശ്രമിച്ച കേസില്‍ വിജിലന്‍സ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് എറണാകുളം സെന്‍ട്രല്‍ എസ്പി കാര്‍ത്തിക്കാണ് ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന് റിപ്പോര്‍ട്ട് നല്‍കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങിയത്.

ആലുവ ചൂര്‍ണിക്കരയില്‍ വ്യാജരേഖയുണ്ടാക്കി നെല്‍വയല്‍ പുരയിടമാക്കിയെന്നാണ് കേസ്. ആലുവ സ്വദേശി അബു, മുന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ലാന്‍ഡ് റെവന്യൂ കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് കെ അരുണ്‍കുമാര്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.