Connect with us

International

സഊദിയുടെ എണ്ണ പൈപ്പ് ലൈന്‍ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഭീകര നീക്കമെന്ന് സഊദി മന്ത്രി

Published

|

Last Updated

റിയാദ് : സഊദിയുടെ പ്രധാന ഓയില്‍ പൈപ്പ് ലൈനിലെ രണ്ട് പമ്പിങ് സ്റ്റേഷനുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കിഴക്കന്‍ പ്രവിശ്യയില്‍നിന്നു ചെങ്കടലിലെ യാന്‍ബുവരെയുള്ള പൈപ്പ് ലൈനിനു നേരെ ആക്രമണമുണ്ടായതെന്നു സഊദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ആക്രമണത്തെത്തുടര്‍ന്ന് പിന്നാലെ പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.

അറേബ്യന്‍ ഗള്‍ഫിലുണ്ടായ അട്ടിമറി നീക്കമാണിതെന്ന് മന്ത്രി പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയില്‍ എണ്ണ വിതരണത്തിന്റെ സുരക്ഷയെയുമാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. ഭീകരരെ നേരിടേണ്ടത് പ്രധാനമാണെന്നാണ് ഈ ആക്രമണം കാണിക്കുന്നത്. ഇറാന്‍ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതി സേനയും ഇതില്‍പെടുമെന്ന് മന്ത്രി പറഞ്ഞതായി ഗള്‍ഫ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൂഡും ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യുന്നതില്‍ യാതൊരു തടസ്സവും ഇല്ലെന്നും മന്ത്രി അറിയിച്ചു. പക്ഷേ എണ്ണ ഉത്പാദനത്തിലെ വമ്പന്‍മാരായ ആരാംകോ പൈപ്പ് ലൈന്‍ വഴിയുള്ള പമ്പിങ് നിര്‍ത്തിവച്ചു. തകരാറുകള്‍ പരിശോധിച്ചു പരിഹരിച്ചു വരികയാണെന്നു കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Latest