Connect with us

National

ഭീകരവാദികളെ വെടിവെക്കുന്നതിന് തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വാങ്ങേണ്ടതുണ്ടോ: മോദി

Published

|

Last Updated

കുശിനഗര്‍: ഭീകരവാദികള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വാങ്ങേണ്ടതുണ്ടോ എന്ന ചോദ്യവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. അക്രമം നടത്തുന്നവര്‍ക്കെതിരെ സൈന്യം വെടിയുതിര്‍ക്കുന്നതിനെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. യു പിയിലെ കുശിനഗറില്‍ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

ജമ്മു കശ്മീരിലെ ഷോപിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്‌ഫോടക വസ്തുക്കളും ആയുധങ്ങളുമായി ഭീകരവാദികള്‍ സൈന്യത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അവരെ വെടിവെക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി വാങ്ങണമെന്ന് പറയുന്നത് ആശ്ചര്യജനകമാണ്- പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest