Connect with us

Eranakulam

മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി: അനധികൃതമായി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഹോളി ഫെയ്ത്ത് അപ്പാര്‍ട്‌മെന്റ്‌സ്, കായലോരം അപ്പാര്‍ട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ആല്‍ഫ വെന്‍ഷ്വര്‍സ് എന്നിവ പൊളിച്ച് നീക്കാന്‍ ജസിറ്റിസ് അരുണ്‍ മിശ്രയാണ് ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളില്‍ പൊളിച്ച് നീക്കിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞു. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മാണം നടത്തിയതായി
കണ്ടെത്തിയതിനെ തുടര്‍ന്നാണ്
കോടതി ഉത്തരവ്. കേരള തീരദേശ പരിപാലന അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അനധികൃത നിര്‍മാണങ്ങള്‍ കാരണം ഉള്ള പ്രളയവും പേമാരിയും താങ്ങാന്‍ ഇനിയും കേരളത്തിന് കഴിയില്ലെന്ന് വിധി പ്രഖ്യാപിച്ച് അരുണ്‍ മിശ്ര പറഞ്ഞു.

 

---- facebook comment plugin here -----

Latest