Connect with us

National

പടിഞ്ഞാറന്‍ ത്രിപുരയില്‍ 168 ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി; മേയ് 12ന് റീപോളിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാപക ബൂത്തു പിടിത്തവും സംഘര്‍ഷവും നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പടിഞ്ഞാറന്‍ ത്രിപുരയിലെ 168 ബൂത്തുകളിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കി. മേയ് 12ന് ഇവിടെ റീപോളിംഗ് നടത്തും. റീപോളിംഗ് ഉത്തരവിനെ സി പി എം സ്വാഗതം ചെയ്തു.

ഏപ്രില്‍ 11ന് വോട്ടെടുപ്പ് നടന്ന 1679 ബൂത്തുകളില്‍ 774 എണ്ണത്തില്‍ റീപോളിംഗ് വേണമെന്നായിരുന്നു സി പി എമ്മും കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാന ഭരണ കക്ഷിയായ ബി ജെ പി ബൂത്തു പിടിത്തം നടത്തിയെന്നും സംഘര്‍ഷമുണ്ടാക്കിയെന്നും മറ്റുമായിരുന്നു പരാതി. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

Latest