Connect with us

Kerala

കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശനിയാഴ്ച ഹജ്ജ് ഹൗസ് സന്ദര്‍ശിക്കും

Published

|

Last Updated

മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മഖ്‌സൂദ് അഹ്മദ്
ഖാന്‍ നാളെ സംസ്ഥാ ന ഹജജ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിക്കും. കേരളസംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനും,ഈ വര്‍ഷത്തെ തീര്‍ത്ഥാടക സംഘം യാത്രതിരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും
മറ്റു കാര്യങ്ങളും ചര്‍ച്ച ചെയ്യും. സംസ്ഥാന ഹജ്ജ് കാര്യ
വകുപ്പു മന്ത്രി ഡോ. കെടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ്ഫൈസി, ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസ്സറും മലപ്പുറം ജില്ലാ കളക്ടറുമായ
അമിത് മീണ , മറ്റു മുഴുവന്‍ ഹജ്ജ് കമ്മിറ്റി അംഗ ങ്ങളും യോഗ ത്തില്‍
പങ്കെടു ക്കും.

ഹജ്ജ് ഹൗസില്‍ വെച്ച് നട ക്കുന്ന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസ്സിന്റെ ഉദ്ഘാടനവും ഡോ. മഖ്‌സൂദ് അഹ്മദ് ഖാന്‍ നിര്‍വ്വഹി ക്കും. ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.

Latest