Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസിലെ മുഖ്യ തെളിവായി ഹാജരാക്കിയിരുന്ന മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോ എന്ന കാര്യം വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് വിചാരണ സ്‌റ്റേ ചെയ്തത്. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ മറുപടി നല്‍കണമെന്നായിരുന്നു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇനിയും സമയം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

പകര്‍പ്പ് ആവശ്യപ്പെട്ടു കൊണ്ടുള്ള നടന്‍ ദിലീപിന്റെ ഹരജി വേനലവധിക്കു ശേഷം കോടതി തുറക്കുമ്പോള്‍ പരിഗണിക്കും. മെമ്മറി കാര്‍ഡ് രേഖയാണെന്നും അതിനാല്‍ പ്രതിയെന്ന നിലയില്‍ അതിന്റെ പകര്‍പ്പു ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം.

Latest