Connect with us

International

സലഫി ഭീകരൻ സഹ്റാൻ ഹാഷിം കേരളത്തിലും പ്രഭാഷണം നടത്തി; പങ്കെടുത്തത് ആരുടെ പരിപാടിയിൽ?

Published

|

Last Updated

കൊച്ചി: ശ്രീലങ്കയെ നടുക്കിയ സ്‌ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരനെന്ന് അന്വേഷണ സംഘം കരുതുന്ന സലഫി പ്രചാരകൻ സഹ്റാൻ ഹാഷി‌ം കേരളത്തിലും വന്നതായി റിപ്പോർട്ടുകൾ. ആലുവക്ക് സമീപാം പാനായികുളത്തും മലപ്പുറത്തും ഇയാൾ പ്രഭാഷണം നടത്തിയതായി ഇൻറലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

2017 ലാണ് സഹ്റാൻ കേരളത്തിൽ എത്തിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇയാൾ ഏത് പരിപാടിയിലാണ് പങ്കെടുത്തത് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇക്കാര്യം ഏജൻസികൾ അന്വേഷിച്ചുവരികയാണ്. സഹ്റാൻ ഹാഷിമുമായി ബന്ധമുണ്ടായിരുന്ന ചില മലയാളികൾ പോലീസ് കസ്റ്റഡിയിൽ ഉള്ളതായി സൂചനയുണ്ട്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സഹ്റാൻ ഹാഷിമിൻെറ കേരള ബന്ധം സംബന്ധിച്ച കൂടുതൽ വിവരങ്ങള പുറത്തുവരുമെന്നാണ് സൂചന.

കേരളത്തിന് പുറമെ തമിഴ് നാട്ടിലെ കോയമ്പത്തൂര്‍, തിരുനല്‍വേലി, വെല്ലൂര്‍, നാഗപട്ടണം എന്നിവിടങ്ങളും സഹ്‌റാന്‍ ഹാഷിം സന്ദര്‍ശിച്ചതായി റിപ്പോർട്ടുകളുണ്ട്. സജീവ സലഫി പ്രചാരകനായ സഹ്റാൻ ഹാഷിമിൻെറ നേതൃത്വത്തിലുള്ള നാഷണൽ തൗഹീദ് ജമാഅത്ത് എന്ന തീവ്രവാദി സംഘടനയാണ് ശ്രീലങ്കയിൽ സ്ഫോടനപരമ്പര സൃഷ്ടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സഹ്റാൻ ഹാഷിമും ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

ശ്രീലങ്ക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ ഇസ്ലാമികഭരണം സ്ഥാപിക്കണമെന്ന് സഹ്‌റാന്‍ ഹാഷിം ആഹ്വാനം ചെയ്തിരുന്നതായും സൂചനയുണ്ട്. തീവ്രനിലപാട് പുലർത്തിയിരുന്ന ഇയാളുടെ പ്രഭാഷണങ്ങളിൽ എല്ലാം അന്യ മതസ്തരെ ഉന്മൂലനം ചെയ്യണമെന്ന സന്ദേശമാണ് ഉണ്ടായിരുന്നത്.

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരകളില്‍ ചാവേര്‍ ആയിരുന്ന മുഹമ്മദ് മുബാറക് അസനും ഇന്ത്യ സന്ദര്‍ശിച്ചിരുന്നതായി നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു.