Connect with us

Kerala

കള്ളവോട്ട്: സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ സുധാകരന്‍

Published

|

Last Updated

കണ്ണൂര്‍: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് കണ്ടെത്തിയ സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ സുധാകരന്‍. ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് സിപിഎമ്മിനുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

കള്ളവോട്ട് ചെയ്തത് സംബന്ധിച്ച് കോണ്‍ഗ്രസ് വിശദമായ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. പോള്‍ ചെയ്ത വോട്ടുകളുടെ കണക്കുകളെടുത്തിട്ടുണ്ട്. കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നിയമയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു.