ശ്രീലങ്കന്‍ സ്‌ഫോടനം: കൊല്ലപ്പെട്ടവരില്‍ രണ്ട് സഊദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരും

Posted on: April 24, 2019 12:20 am | Last updated: April 24, 2019 at 12:20 am

റിയാദ്: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ രണ്ട് സഊദി പൗരന്മാര്‍ കൊല്ലപ്പെട്ടതായും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും സഊദി സ്ഥിരീകരിച്ചു. സഊദി എയര്‍ലൈന്‍സ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ സാലിഹ് ബിന്‍ നാസിര്‍ അല്‍ജാസിറാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്.

സഊദി എയര്‍ലൈന്‍സ് ഉദ്യോഗസ്ഥരായ കാബിന്‍ മാനേജര്‍ അഹ്മദ് സൈന്‍ ജാഫരി, സ്റ്റൂവാര്‍ഡ് ഹാനി മാജിദ് ഒത്മാന്‍ എന്നിവരാണ് ഹോട്ടലില്‍ നടന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരുക്കേറ്റ ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ സേവനങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും ഇവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സഊദി എയര്‍ലൈന്‍സ് ട്വിറ്ററില്‍ കുറിച്ചു