Connect with us

National

കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണെന്ന മുദ്രാവാക്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി.തിരഞ്ഞെടുപ്പ് റാലിക്കിടെ ഒരു ദേശീയ ചാനലിനോട് പ്രതികരിക്കവെയാണ് വീണ്ടും ഇക്കാര്യം പറഞ്ഞത്. ചൗക്കിദാര്‍ ചോര്‍ ഹെ(കാവല്‍ക്കാരന്‍ കള്ളനാണ്) പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി കേസ് നല്‍കിയിരുന്നു. ഇതില്‍ സുപ്രീം കോടതി നല്‍കിയ നോട്ടീസില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ ചൗക്കിദാര്‍ ചോര്‍ ഹെ വിളിയില്‍ രാഹുല്‍ മാപ്പ് പറഞ്ഞുവെന്ന ബിജെപി പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയാണ്. 32,000 കോടി കളവ് പോയി. അത് മോദിജി അംബാനിക്ക് നല്‍കി. ആ അഴിമതിയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഇതില്‍ സംവാദത്തിന് മോദി തയ്യാറുണ്ടോയെന്ന് രാഹുല്‍ വെല്ലുവിളിച്ചു.