National
പൗരത്വ പ്രശ്‌നം: രാഹുല്‍ അമേത്തിയില്‍ നല്‍കിയ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റി

ന്യൂഡല്‍ഹി: അമേത്തി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന മാറ്റി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ ധ്രുവ് ലാല്‍ എതിര്‍ത്തതോടെയാണ് സൂക്ഷ്മപരിശോധന 22 ലേക്ക് മാറ്റിവെച്ചത്.
പൗരത്വമില്ലാത്തയാള്‍ക്ക് ഇവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് ധ്രുവ് ലാലിന്റെ അഭിഭാഷകന്‍ വാദിച്ചു. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇവിടെ പൗരത്വമില്ലാത്ത ആള്‍ക്ക് ഇവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും അഭിഭാഷകനായ രവിപ്രകാശ് പറഞ്ഞു. സത്യവാങ്മൂലത്തില്‍ ഈ കമ്പനിയുടെ ആസ്തി, ആദായം എന്നിവ സംബന്ധിച്ച് വിവരങ്ങളില്ല. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങളിലും നിരവധി പിശകുകളുണ്ടെന്നും യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കണമെന്നും രവി പ്രകാശ് പറഞ്ഞു.