Connect with us

National

പൊതുവേദിയില്‍ പ്രസംഗിക്കവെ ഹാര്‍ദിക് പട്ടേലിന് മര്‍ദനം

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭ നായകനും കോണ്‍ഗ്രസ് നേതാവുമായ ഹാര്‍ദിക് പട്ടേലിനെ പൊതുവേദിയില്‍വെച്ച് കരണത്തടിച്ചു. സുരേന്ദ്രനഗറില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവം. ഹാര്‍ദിക് പട്ടേല്‍ വേദിയില്‍ പ്രസംഗിക്കുന്നതിനിടെ ഒരാള്‍ കയറിവന്ന് ഹാര്‍ദികിന്റെ മുഖത്തടിക്കുകയായിരുന്നു.

അടിയേറ്റ് മൈക്കിന് മുന്നില്‍നിന്നും ഹാര്‍ദിക് തെറിച്ചുപോയി. ആകസ്മിക ആക്രമണത്തില്‍ പകച്ചുപോയെങ്കിലും പിന്നീട് അക്രമിയെ തടയാന്‍ ഹാര്‍ദികിനായി.ഉടന്‍തന്നെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഓടിയെത്തി അക്രമിയെ കീഴടക്കി. ഇയാളെ പിന്നീട് പോലീസിലേല്‍പ്പിച്ചു. അതേ സമയം അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് ഹാര്‍ദിക് ആരോപിച്ചു.

---- facebook comment plugin here -----

Latest