Connect with us

Malappuram

മഹ്‌റം ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി മഹ്‌റം ക്വാട്ടയിലേക്കുള്ള സീറ്റുകൾ പ്രഖ്യാപിച്ചു. ഹജ്ജിന് പോകാൻ മഹ്‌റമില്ലാത്ത സ്ത്രീകൾക്കായി നീക്കിവെക്കുന്നതാണ് മഹ്‌റം ക്വാട്ട. ഇന്ത്യയിലാകെ 500 സീറ്റുകളാണ് മഹ്‌റം ക്വാട്ടയിലേക്ക് നീക്കിവെച്ചത്. കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.
അപേക്ഷകയായ സ്ത്രീ ജീവിതത്തിൽ ഒരിക്കലും ഹജ്ജ് കമ്മിറ്റി മുഖാന്തരമോ അല്ലാതെയോ ഹജ്ജ് ചെയ്തവരാകരുത്. അപേക്ഷ www.haj commttiee.gov.in എന്ന വെബ് സൈറ്റിലൂടെ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷകരുടെ പാസ്‌പോർട്ട് 2020 ജനുവരി 31 വരെ കാലാവധിയുള്ളതായിരിക്കണം.

അപേക്ഷ ഓൺലൈനിൽ സമർപ്പിച്ച ശേഷം അതിന്റെ കോപ്പി ഫോട്ടോ ഒട്ടിച്ച് മെഹ്‌റവുമായി ബന്ധം തെളിയിക്കുന്ന രേഖ, പാസ്‌പോർട്ട് കോപ്പി അനുബന്ധ രേഖകൾ എന്നിവ മെയ് ആറിനകം കരിപ്പൂർ ഹജ്ജ് ഹൗസിൽ സമർപ്പിക്കേണ്ടതാണ്. ഒരു കവറിൽ പരമാവധി അഞ്ച് പേരെ മാത്രമെ അനുവദിക്കുകയുള്ളൂവെന്നതിനാൽ നിലവിൽ അഞ്ച് അപേക്ഷകരുള്ള കവർ നമ്പറുകാരിൽ നിന്നും മഹ്‌റം ക്വാട്ടയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതല്ല.

1632 പേർക്ക് കൂടി അവസരം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ1632 പേർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് 2402 വരെയുള്ളവർക്കാണ് പുതുതായി അവസരമായത്. സഊദി സർക്കാർ ഇന്ത്യക്ക് 14,975 സീറ്റുകൾ കൂടി അധികം അനുവദിച്ചതാണ് കേരളത്തിന് അധികം സീറ്റുകൾ ലഭ്യമായത്.അധികമായി ലഭിച്ച സീറ്റുകൾ വിവിധ സംസ്ഥാനങ്ങൾക്ക് വിഹിതം വെച്ചതോടെയാണ് കേരളത്തിന് 1,632 സീറ്റുകൾ കിട്ടിയത്.
പുതുതായി അവസരം ലഭിച്ചവർ രണ്ട് ഗഢു ഉൾപ്പടെയുള്ള 2,01,000 രൂപ ബേങ്കിലടക്കേണ്ടതും പേ ഇൻ സ്ലിപ്, പാസ്‌പോർട്ട്, ഒരു കോപ്പി ഫോട്ടോ, മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയ യാത്രാ രേഖകൾ മെയ് രണ്ടിന് മുമ്പായി ഹജ്ജ് കമ്മിറ്റി ഓഫിസിൽ സമർപ്പിച്ചിരിക്കണം.

---- facebook comment plugin here -----

Latest