കെ എം മാണിക്ക് ആദരാഞ്ജലിയുമായി രാഹുല്‍ കരിങ്ങോഴക്കല്‍ വീട്ടിലെത്തി

Posted on: April 16, 2019 3:14 pm | Last updated: April 16, 2019 at 3:14 pm

പാല: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ വീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മാണിക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി പാലാ കരിങ്ങോഴക്കല്‍ വീട്ടിലെത്തിയ അദ്ദേഹം മാണിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഉച്ചക്ക് രണ്ടോടെയാണ് രാഹുല്‍ ഇവിടെയെത്തിയത്. മാണിയുടെ മകന്‍ ജോസ് കെ മാണി ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് നേതാക്കള്‍, കോട്ടയം യു ഡി എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്‍, മുന്‍ മന്ത്രിയും എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കല്‍ രാഹുലിനോടൊത്തുണ്ടായിരുന്നു.