ഒന്നാം ഘട്ട വോട്ടെടുപ്പിൽ വൻ കൃത്രിമം നടന്നുവെന്ന് യെച്ചൂരി

Posted on: April 15, 2019 7:35 pm | Last updated: April 16, 2019 at 10:42 am

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ വൻ കൃത്രിമം നടന്നതായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വെസ്റ്റ് ബം​ഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ വൻ കൃത്രിമം നടന്നതെന്ന് അദ്ദേഹം ബം​ഗാളിൽ മാധ്യമങ്ങളോട് പറഞ്ഞു.

ത്രിപുരയിൽ വോട്ട് ചെയ്യാൻ എത്തിയവരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അം​ഗങ്ങളെ മർദിക്കുകയു‌ം ചെയ്തു. ആന്ധ്രപ്രദേശിൽ ഉച്ചക്ക് രണ്ടോ മൂന്നോ മണിക്കാണ് വോട്ടിങ് ആരംഭിച്ചതെന്നു‌ യന്ത്രങ്ങൾ തകരാറിലായത് അപ്രതീക്ഷിതമാണെന്നും യെച്ചൂരി ആരോപിച്ചു.

സംഭവങ്ങളിൽ തിരഞ്ഞേടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ കമ്മീഷൻെറ വിശ്വാസ്യത നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.