Connect with us

Thrissur

വീട്ടില്‍ കയറി വയോധികനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി

Published

|

Last Updated

എരുമപ്പെട്ടി: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കറുകപുത്തൂര്‍ അകിലാണം സ്വദേശി പാറയ്ക്കല്‍ വീട്ടില്‍ മൊയ്തുണ്ണിയുടെ (74) പരാതിയില്‍ മരത്തംകോട് സ്വദേശികളായ സുബി എന്ന ഇബ്രാഹീം, ഡ്രൈവര്‍ മാലിക് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ഏഴിന് രാത്രിയാണ് മൊയ്തുണ്ണിയെ ഒരു സംഘം വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന മൊയ്തുണ്ണിയുടെ മകന്‍ ഷിഹാബ് തനിക്ക് പണം തരാനുണ്ടെന്ന് പറഞ്ഞാണ് സംഘം എത്തിയത്. ഇതുസംബന്ധിച്ച് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയായിരുന്നു. രാത്രി 11 മണി വരെ വീടിനകത്ത് തുടര്‍ന്ന ഇവര്‍ മൊയ്തുണ്ണിയുടെ മക്കള്‍ എത്തി ബഹളം വെച്ചതോടെയാണ് പിന്‍മാറിയത്.

Latest