ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020 സഊദി പവലിയന്‍ മാതൃക പുറത്തിറക്കി

Posted on: April 15, 2019 11:26 am | Last updated: April 15, 2019 at 11:55 am

റിയാദ് : 2020 ല്‍ ദുബൈയില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയുടെ മാതൃക സഊദി അറേബ്യ പുറത്തിറക്കി. സാംസ്‌കാരിക പാരമ്പര്യത്തെ വിളിച്ചോതുന്ന് പവലിയന്‍ മാതൃക സ്‌പെയിന്‍ ആസ്ഥാനമായ ബോറിസ് മിക്ക അസ്സോസിയേറ്റ്‌സ് ആണ് രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.


13,069 ചതുരശ്ര മീറ്ററിലാണ് പവലിയന്‍ നിര്‍മ്മാണം നടക്കുന്നത്‌.
എക്‌സ്‌പോയിലെ രണ്ടാമത്തെ വലിയ പവലിയനാണ് സഊദിയുടേത്. ഏറ്റവും വലിയ പവലിയന്‍ ആതിഥേയ രാജ്യമായ യു എ ഇ യുടേതാണ്.

സഊദിയിലെ വിവിധ പ്രവിശ്യകളുടെ ചരിത്രങ്ങളും അറബ് സാംസ്‌കാരിക പൈതൃക കാഴ്ചകളും,പൈതൃക വിനോദ സഞ്ചാര മേഖലയില്‍ സഞ്ചാരികള്‍ക്കും, ടൂറിസ്റ്റുകള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

എക്‌സ്‌പോ 2020 ലെ സഊദി പവലിയന്‍ രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും സാംസ്‌കാരികവും അനുഭവിച്ചറിയാന്‍ അവസരമൊരുക്കുകയാണെന്ന് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ റീം ബെന്റ് ഇബ്രാഹിം അല്‍ഹഹീമി പറഞ്ഞു.

2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നടക്കുന്ന ആറുമാസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25 മില്യണ്‍ സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.