Connect with us

Ongoing News

പാക് സൈന്യത്തിന്റെ പാട്ട് ബി ജെ പി നേതാവ് കോപ്പിയടിച്ചതായി ആരോപണം

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ രാജാസിംഗ് പാക് സൈന്യം പുറത്തിറക്കിയ പാട്ട് കോപ്പിയടിച്ച് ചില മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിച്ചതായി ആരോപണം. പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗം പുറത്തിറക്കിയ പാട്ടില്‍ പാക്കിസ്ഥാന്‍ എന്ന് പറയുന്നിടത്തെല്ലാം ഹിന്ദുസ്ഥാന്‍ എന്ന മാറ്റങ്ങള്‍ വരുത്തിയാണ് അദ്ദേഹം പാടിയത്. തന്റെ പാട്ട് ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറയുന്നു.
രാജാസിംഗിന്റെ നടപടിക്കെതിരെ പരിഹാസവുമായി പാക്കിസ്ഥാന്‍ രംഗത്തെത്തിയതോടെ ഇത് വിവാദമായിരിക്കുകയാണ്.

തങ്ങളുടെ പാട്ട് കോപ്പിയടിച്ചതില്‍ സന്തോഷമുണ്ടെന്നും പക്ഷെ സത്യം പറയാന്‍ കൂടി തയ്യാറാവണമെന്നും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഇത് കോപ്പിയടിയല്ല മോഷമാണെന്ന് മുതിര്‍ന്ന പാക് മാധ്യമപ്രവര്‍ത്തകനായ ഹാമിദ് മിര്‍ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ രാജസിംഗിനെതിരെ സോഷ്യല്‍ മീഡിയകളില്‍ കടുത്ത വിമര്‍ശം ഉയരുന്നുണ്ട്.

Latest