ചിദാനന്ദപുരി സന്യാസി വേഷം കെട്ടിയ ആര്‍എസ്എസുകാരന്‍:കോടിയേരി

Posted on: April 14, 2019 3:09 pm | Last updated: April 15, 2019 at 2:51 pm

തിരുവനന്തപുരം: ശബരിമല കര്‍മസമതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി സന്യാസ വേഷം ധരിച്ച ആര്‍എസ്എസുകാരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷലിപ്തമായ വര്‍ഗീയ പ്രചാരണമാണ് സ്വാമി കേരളത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്ന് സ്വാമി ചിദാനന്ദപുരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാജപ്രചാരണം നടത്തുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഭീഷണിപ്പെടുത്ത മോദി കമ്മിഷനെ നിഷ്‌ക്രിയമാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു.