Connect with us

National

കേരളത്തില്‍ മൗനം; തമിഴ്‌നാട്ടിലെത്തിയപ്പോള്‍ ശബരിമലയുടെ പേര് പറഞ്ഞ് എതിരാളികള്‍ക്ക് വിമര്‍ശം

Published

|

Last Updated

ചെന്നൈ: കേരളത്തില്‍ ശബരിമലയുടെ പേരെടുത്ത് പറയാതെ പ്രസംഗിച്ച് മടങ്ങിയ പ്രധാനമന്ത്രി തമിഴ്‌നാട്ടിലെത്തിയപ്പോള്‍ ഇത് ഏറ്റെടുത്ത് പ്രചരണം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും മുസ്ലിംലീഗും അപകടകരായ കളികളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് യോഗത്തില്‍ പറഞ്ഞു. നിങ്ങള്‍ കോണ്‍ഗ്രസിനും ഡി എം കെക്കും മുസ്ലിം ലീഗിനും വോട്ട് ചെയ്യുക എന്നാല്‍ അത് തീവ്രവാദികളെ അഴിച്ചുവിടുക എന്നാണ് അര്‍ഥം. ശുഷ്‌ക്കമായ വികസനത്തിനുള്ള വോട്ടാണത്. രാഷ്ട്രീയത്തിലെ കുറ്റവാളികള്‍ക്ക് വോട്ട് ചെയ്യുകയാണത്.
ശബിരമല അടക്കമുള്ള വിഷയങ്ങളില്‍ നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കാനാണ് കോണ്‍ഗ്രസും മുസ്ലിം ലീഗുമെല്ലാം ശ്രമിക്കുന്നത്. ബി ജെ പി ഇത് അനുവദിക്കില്ല. അധികാരത്തിലെത്തയപ്പോഴല്ലാം ഖജനാവ് കൊള്ളയടിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിക്കെതിരെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. 1984ലെ സിഖ് കലാപത്തിലെ ഇരകള്‍ക്ക് ആരാണ് ന്യായം നല്‍കുന്നത്. ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍ക്കും കോണ്‍ഗ്രസ് ഭരണകാലത്ത് നടന്ന ദളിത് കൂട്ടക്കൊലക്കും ആര്‍ക്കാണ് ന്യായം നടപ്പിലാക്കാന്‍ കഴിയുകയെന്നും പ്രധാനമന്ത്രി ചോദിച്ചു.

---- facebook comment plugin here -----

Latest