സാംസ്‌കാരിക മുഖമുള്ള ഉദ്യോഗസ്ഥനായിരുന്നു ബാബുപോള്‍: മുഖ്യമന്ത്രി

Posted on: April 13, 2019 10:49 am | Last updated: April 13, 2019 at 1:07 pm

തിരുവനനന്തപുരം: സമൂഹത്തിലെ ചലനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയും ഇടപെടുകയും ചെയ്ത സാംസ്‌കാരിക പ്രവര്‍ത്തകനെയാണ് ബാബു പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സാംസ്‌കാരിക മുഖമുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയോടെ സര്‍വീസില്‍ പ്രധാന വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനായി. എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്ന ബാബുപോളിന്റെ നിര്യാണം കേരളത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക മേഖലക്ക് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡോ. ബാബു പോളിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു. ബഹുമുഖ പ്രതിഭയായ ഡോ. ഡി. ബാബുപോളിന്റെ സംഭാവനകള്‍ കേരളം എന്നും ഓര്‍ത്തിരിക്കുമെന്നും അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിച്ച വേദനയില്‍ കുടുംബാംഗങ്ങളോടൊപ്പം പങ്ക് ചേരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Read: