വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു

Posted on: April 11, 2019 1:36 pm | Last updated: April 11, 2019 at 7:24 pm

ഹൈദരാബാദ്: വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് പോളിംഗ് തടസ്സപ്പെട്ട് ആന്ധ്രപ്രദേശിലെ 30 ശതമാനം പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് ടി ഡി പി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. ഇക്കാര്യമുന്നയിച്ച് അദ്ദേഹം തിരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചിട്ടുണ്ട്.

നിരവധി ബൂത്തുകളില്‍ രാവിലെ ഒമ്പതരക്കു പോലും വോട്ടിംഗ് തുടങ്ങാന്‍ സാധിച്ചിരുന്നില്ല. വോട്ടിംഗ് മെഷീനുകളിലെ തകരാറുകള്‍ പരിഹരിച്ചും പുതിയവ സ്ഥാപിച്ചും പോളിംഗ് പുനരാരംഭിച്ചുവെങ്കിലും മടങ്ങിപ്പോയിരുന്ന പല വോട്ടര്‍മാരും തിരിച്ചെത്തി വോട്ടു ചെയ്തിട്ടില്ല. അതിനാല്‍ റീപോളിംഗ് നടത്തേണ്ടത് അനിവാര്യമാണ്- കത്തില്‍ ആവശ്യപ്പെട്ടു.
ആന്ധ്രയില്‍ നിരവധി പോളിംഗ് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാറു സംഭവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ALSO READ  തിരഞ്ഞെടുപ്പ് ഫണ്ടിനായി ബിരിയാണി ചലഞ്ച്; പുത്തൻ പരീക്ഷണവുമായി പാർട്ടികൾ