മുഖ്യമന്ത്രി പിണറായി വിജയന്‍ കെ എം മാണിക്ക് അന്ത്യോപചാരമര്‍പ്പിച്ചു

Posted on: April 10, 2019 9:17 pm | Last updated: April 10, 2019 at 9:17 pm

കടുത്തുരുത്തി: അന്തരിച്ച മുന്‍ മന്ത്രിയും,എം എല്‍ എ യുമായ കെ.എം.മാണിയുടെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കടുത്തുരുത്തി അപ്പാഞ്ചിറയില്‍ വിലാപയാത്രായായി എത്തിയ വാഹനത്തില്‍ വച്ചാണ് മുഖ്യമന്ത്രി പുഷ്പപചക്രം അര്‍പ്പിച്ചത്.

വൈകുന്നേരം 5.30 ഓടെ കടുത്തുരുത്തി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൈതാനത്തില്‍ ഹെലികോപ്റ്റില്‍ എത്തിയ മുഖ്യമന്ത്രി വാഹനത്തില്‍ എത്തി കെ.എം.മാണിയുടെ ഭൗതിക ശരീരം ദര്‍ശിച്ച ശേഷം തിരികെ ഹെലികോപ്റ്റില്‍ കണ്ണൂരിലേക്ക് പോകുകയായിരുന്നു.കോട്ടയം തിരുനക്കരയില്‍ എത്തി മൃതദേഹം ദര്‍ശിക്കാനായി ഇന്നലെ ഉച്ചയോടെ തന്നെ മുഖ്യമന്ത്രി കോട്ടയത്തെത്തിയിരുന്നു.എന്നാല്‍ എറണാകുളത്തു നിന്ന് വിലാപ യാത്ര കോട്ടയത്ത് എത്തുമ്പോള്‍ ഏറെ വൈകുമെന്നതിലാണ്് മുഖ്യമന്ത്രി കടുത്തുരുത്തിയിലെത്തിയത്

കടുത്തുരുത്തി ജംഗ്ഷനില്‍ എത്തിയ മൃതദേഹത്തില്‍ വി.എസ്.അച്ചുതാനന്ദന്‍, സ്പീക്കര്‍ ശ്രീരാമകൃഷണന്‍, മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍ ,കടന്നപ്പള്ളി രാമചന്ദ്രന്‍ ,ഇ.ചന്ദ്രശേഖരന്‍, കെ രാജു, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, ശ്രേയസ് കുമാര്‍ എം.എല്‍.എ, കെ.പി.എ മജീദ് എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു.