Connect with us

National

സൈന്യത്തിന്റെ പേരില്‍ വോട്ട്തട്ടാന്‍ ശ്രമം: മോദിയുടെ പ്രസംഗത്തില്‍ വിശദീകരണം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: സൈനികരുടെ പേരില്‍ വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കന്നിവോട്ടര്‍മാരോടുള്ള ആഹ്വാനം എന്ന തരത്തില്‍ സൈന്യത്തെ കൂട്ടിക്കെട്ടി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. സംഭവം പരിശോധിക്കുമെന്ന് അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ നിര്‍ദേശം.

നിങ്ങളുടെ കന്നിവോട്ട് പുല്‍വമായില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും ബല്ലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയ സൈനികര്‍ക്കും സമര്‍പ്പിക്കാനായിരുന്നു മോദിറാലിയില്‍ ആഹ്വാനം ചെയ്തത്. മോഡിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി പി എം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഇടപെടല്‍.
സൈനികരുടെയും സൈന്യത്തിന്റെയും പേരില്‍ വോട്ട് ആഭ്യര്‍ഥിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയതാണ്. എന്നാല്‍ ബി ജെ പി നേതാക്കള്‍ പ്രചാരണ വേദികളിലെല്ലാം സൈന്യത്തെയും പുല്‍വമായും ബല്ലാക്കോട്ടുമെല്ലാം യഥേഷ്ടം ഉപയോഗിക്കുകയാണ്. ഇന്ത്യന്‍ സേനയെ മോദി സേന എന്ന് വിശേഷിപ്പിച്ച യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിരുന്നു. സൈന്യത്തെയും സൈനിക നേട്ടത്തെയും തിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നാവികസേന മേധാവി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുുന്നു.

Latest