Connect with us

Gulf

ഭീകരാക്രമണ ശ്രമം: രണ്ടുപേരെ സഊദി സുരക്ഷാ സേന വധിച്ചു

Published

|

Last Updated

ദമാം : കിഴക്കന്‍ പ്രവിശ്യയായ ദമാമില്‍ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു .അബുഹദ്‌റിയ ചെക്ക് പോസ്റ്റ് വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് .

ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ പിടിയിലാവുകയും ചെയ്തു. സംഘത്തിലെ മൂന്നുപേര്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിന് സഊദി അറേബ്യ അന്വേഷിച്ചു വരുന്ന പ്രതികളാണ് .ആയുധങ്ങളുമായെത്തി ചെക്ക് പോയിന്റ് ആക്രമിച്ചശേഷം രാജ്യത്തുനിന്നും പുറത്തേക്ക് കടക്കാനായിരുന്നു നാലംഗ സംഘം പദ്ധതിയിട്ടിരുന്നത്