ശബരിമല പ്രചാരണ വിഷയമാക്കുന്നത് ബി ജെ പിക്ക് കനത്ത തിരിച്ചടിയാകും: പിണറായി

Posted on: March 31, 2019 8:24 pm | Last updated: April 1, 2019 at 12:15 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കുന്നത് ബി ജെ പിക്ക് കനത്ത തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ നടത്തിയ പ്രക്ഷോഭം ബി ജെ പിയെ തിരിഞ്ഞുകുത്തും. സംസ്ഥാനത്ത് ശബരിമലയല്ല തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്നും പിണറായി വ്യക്തമാക്കി. ശബരിമല പ്രചാരണ വിഷയമാക്കുന്നതില്‍ ബി ജെ പിക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ  ബി ജെ പിക്കെതിരെ ആരോപണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്