Connect with us

National

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കും: രാഹുല്‍

Published

|

Last Updated

വിജയവാഡ: അധികാരത്തിലെത്തിയാല്‍ ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രപ്രദേശിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു പ്രചാരണത്തിന് വിജയവാഡയില്‍ തുടക്കമിട്ടു പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

അതേസമയം, മുന്‍ പ്രധാന മന്ത്രി മന്മോഹന്‍ സിംഗല്ല, നിലവിലെ പ്രധാന മന്ത്രിയായ നരേന്ദ്ര മോദിയാണ് ആന്ധ്രക്കു പ്രത്യേക സംസ്ഥാന പദവി വാഗ്ദാനം ചെയ്തതെന്നും എന്നാല്‍, അത് പാലിക്കാന്‍ അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും മോദി തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന കാര്യത്തില്‍ പ്രധാന മന്ത്രിയില്‍ സമ്മര്‍ദം ചെലുത്തുന്നതിന് ആന്ധ്രയിലെ രാഷ്ട്രീയ കക്ഷികളൊന്നും തയാറാകാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തി.

ദാരിദ്ര്യത്തിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്. അതിന്റെ ഭാഗമാണ് മിനിമം വേതനം പദ്ധതി. യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ദാരിദ്ര്യ നിര്‍മാര്‍ജന, ഭക്ഷ്യ സുരക്ഷാ പദ്ധതികള്‍ മോദി സര്‍ക്കാര്‍ അട്ടിമറിച്ചതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.

Latest