രാഹുലിന്റേത് ഗതികേടെന്ന് ബിജെപി

Posted on: March 31, 2019 1:28 pm | Last updated: March 31, 2019 at 1:28 pm

തിരുവനന്തപുരം: അമേഠിയില്‍ പരാജയ ഭീതി മൂലം കോണ്‍ഗ്രസ് അധ്യക്ഷന് മുസ്്‌ലിം ലീഗിന്റെ ബലത്തില്‍ വയനാട്ടില്‍ മത്സരിക്കേണ്ട ഗതികേട് കൈവന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപചയമായാണ് ബിജെപി ഇതിനെ കാണുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ എന്‍്ഡിഎ ശക്തമായി നേരിടും. സ്ഥാനാര്‍ഥിയാരെന്ന് സംബന്ധിച്ച തീരുമാനം കേന്ദ്ര ഘടകം കൈക്കൊള്ളും. വയനാട് ബിജെപിയെ സംബന്ധിച്ച് സംഘടനാപരമായി ശക്തമായ പ്രദേശമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.