Connect with us

Malappuram

രാഹുല്‍ ഗാന്ധി വയനാട്ടില്‍തന്നെ; ഔദ്യോഗിക പ്രഖ്യാപനമായി

Published

|

Last Updated

ന്യൂഡല്‍ഹി: ഏറെ നാളത്തെ ഊഹാപോഹങ്ങള്‍ക്കും അനശ്ചിതത്വത്തിനും വിരാമമായി.രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കും. എകെ ആന്റണിയാണ് വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. അമേഠിക്ക് പുറമെ രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കും. വയനാട് മണ്ഡലം രഹുല്‍ ഗാന്ധിക്ക് അനുയോജ്യമായ മണ്ഡലമാണെന്ന് എകെ ആന്റണി പറഞ്ഞു. രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇന്ന് ഒരു തീരുമാനമുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു.

എകെ ആന്റണി, കെസി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ , ഗുലാം നബി ആസാദ് എന്നിവര്‍ രാവിലെ മുതല്‍ തിരക്കിട്ട ചര്‍ച്ചകളിലായിരുന്നു. ഇതിന് പുറമെ എഐസിസി വക്താവ് രണ്‍ദീപ് സുര്‍വാല വാര്‍ത്ത സമ്മേളനവും വിളിച്ചു. ഈ വാര്‍ത്താ സമ്മേളനത്തില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും ഏറെക്കുറെ ഉറപ്പായിരുന്നു. ഏതായാലും സ്ഥാനാര്‍ഥി പ്രഖ്യാപനം കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിലും സഖ്യ കക്ഷികളിലും ഏറെ ആഹ്ലാദത്തിന് വഴിവെച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ് ടി സിദ്ദിഖ് വിശേഷിപ്പിച്ചത്. രാഹുലിനായി ടി സിദ്ദിഖ് വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തില്‍നിന്നും പിന്‍മാറുകയായിരുന്നു.