രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം: താന്‍ വിമര്‍ശിച്ചത് സിപിഎമ്മിനെയല്ല-മുല്ലപ്പള്ളി

Posted on: March 31, 2019 10:52 am | Last updated: March 31, 2019 at 12:41 pm

കോട്ടയം: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ സിപിഎമ്മിനെയല്ല വിമര്‍ശിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പിന്നീട് പറയുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നതിനെതിരെ സിപിഎം സമ്മര്‍ദം ചെലുത്തുന്നുവെന്ന് നേരത്തെ മുല്ലപ്പള്ളി ആരോപിച്ചിരുന്നു. എന്നാല്‍ മുല്ലപ്പള്ളിയുടെ ആരോപണം  കെ മുരളീധരന്‍ തള്ളിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ മനപ്രയാസമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്റെ ആശങ്കയെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വൈകുന്നതില്‍ ലീഗ് നേരത്തെ തങ്ങളുടെ ആശങ്ക വ്യക്തമാക്കിയിരുന്നു.